കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയിലേക്ക്
midhuna mi.ptk2018-03-29T20:33:00+05:30

ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കര്‍ണാടകയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാളികയ്യ വെങ്കയ്യ ബിജെപിയിലേക്ക്. മുതിര്‍ന്ന എംഎല്‍എ എന്ന നിലയില്‍ തന്നെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനോ അര്‍ഹമായ സ്ഥാനം നല്‍കാനോ മുഖ്യമന്ത്രി സിദ്ധരാമയ്യ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് തന്റെ തീരുമാനമെന്നാണ് വെങ്കയ്യയുടെ പ്രതികരണം. മുന്‍ മന്ത്രി കൂടിയായ വെങ്കയ്യ ആറു തവണ ഫസല്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായിട്ടുണ്ട്.മൈസൂരില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തിലാവും വെങ്കയ്യയുടെ പാര്‍ട്ടി പ്രവേശനമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.