കര്‍ണാടകയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് ബിജെപി സര്‍വേ

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് ബിജെപി ആഭ്യന്തര സര്‍വേ റിപ്പോര്‍ട്ട്. 224 അംഗ സഭയില്‍ കോണ്‍ഗ്രസ് 100 സീറ്റ് നേടുമെന്നാണ് സര്‍വേ അഭിപ്രായപ്പെടുന്നത്.  ലിംഗായത്തുകളെ പ്രത്യേക മതമായി അംഗീകരിക്കാനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തീരുമാനമാണ് കോണ്‍ഗ്രസിന്റെ ജനസ്വീകാര്യതക്കു കാരണമായി ബിജെപി വിലയിരുത്തുന്നതെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇതിനെ പ്രതിരോധിക്കാനുള്ള നീക്കങ്ങള്‍ ബിജെപിയുടെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട്. മോദി ബ്രാന്റ് പുറത്തിറക്കി ഹിന്ദുത്വ വോട്ടുകള്‍ ഏകീകരിക്കാനാണ് പാര്‍ട്ടി പദ്ധതി തയാറാക്കിയിരിക്കുന്നത്. മോദിയെ പങ്കെടുപ്പിച്ച് കൂടുതല്‍ റാലി നടത്തി ജനങ്ങളെ സ്വാധീനിക്കാനുള്ള നീക്കങ്ങളും ബിജെപിയുടെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട്.

RELATED STORIES

Share it
Top