കര്‍ണാടകയില്‍ ഇന്നു വോട്ടെടുപ്പ്

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്നു വോട്ടെടുപ്പ്. ഭരണകക്ഷിയായ കോണ്‍ഗ്രസ്, ബിജെപി, ജെഡിഎസ് എന്നീ പാര്‍ട്ടികള്‍ തമ്മിലാണ് പ്രധാന മല്‍സരം. അഭിപ്രായ വോട്ടെടുപ്പുകളിലും സര്‍വേകളിലും തൂക്കുസഭ നിലവില്‍വരുമെന്നാണ് പ്രവചനം. ചില പ്രവചനങ്ങള്‍ കോണ്‍ഗ്രസ്സിന് മുന്‍തൂക്കം പ്രഖ്യാപിക്കുന്നു. 4.98 കോടി വോട്ടര്‍മാരാണ് ഇന്നു പോളിങ്ബൂത്തിലെത്തുന്നത്. 2,600ലേറെ സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ട്. 55,600 പോളിങ് സ്‌റ്റേഷനുകളാണ് വോട്ടെടുപ്പിന് സജ്ജീകരിച്ചിരിക്കുന്നത്. 3.5 ലക്ഷം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും വിന്യസിച്ചു.
1985ന് ശേഷം കര്‍ണാടകയില്‍ ഒരു പാര്‍ട്ടിയും തുടര്‍ച്ചയായി രണ്ടാംതവണ അധികാരത്തിലെത്തിയിട്ടില്ല. കോണ്‍ഗ്രസ് ചരിത്രം സൃഷ്ടിക്കുമെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അവകാശവാദം. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി തുടങ്ങിയവര്‍ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ സജീവമായിരുന്നു.

RELATED STORIES

Share it
Top