കര്‍ണാടകയില്‍ അഞ്ചിടത്ത് ഉപതിരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം കര്‍ണാടകയിലെ മൂന്നു ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രണ്ടു നിയമസഭാ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കും. ഷിമോഗ, ബെല്ലാരി, മാണ്ഡ്യ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രാമനഗരം, ജാംകണ്ഡി എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കും അടുത്ത മാസം 3നാണ് ഉപതിരഞ്ഞെടുപ്പ്.
ഈ മാസം 16 മുതല്‍ ഈ മണ്ഡലങ്ങളിലേക്കുള്ള നാമനിര്‍ദേശപത്രിക സ്വീകരിച്ചുതുടങ്ങും. 17നു സൂക്ഷ്മ പരിശോധനയും 20ന് പിന്‍വലിക്കാനുള്ള അവസാന തിയ്യതിയുമാണ്. 6നു വോട്ടെണ്ണല്‍ നടക്കും. അഞ്ചിടത്തും ഇന്നലെ മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.RELATED STORIES

Share it
Top