കര്‍ണാടകയില്‍ അക്കൗണ്ട് തുറന്ന് ബിഎസ്പി

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മായാവതിയുടെ ബിഎസ്പി അക്കൗണ്ട് തുറന്നു. കൊല്ലഗല്‍ മണ്ഡലത്തില്‍ ജെഡിഎസ് പിന്തുണയോടെ മല്‍സരിച്ചാണ് ബിഎസ്പി അക്കൗണ്ട് തുറന്നത്. ദക്ഷിണേന്ത്യയില്‍ കാര്യമായ സ്വാധീനമില്ലാത്ത ബിഎസ്പിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്‍ മഹേഷ് കൊല്ലഗലിലാണ് വിജയിച്ചത്.
31,326 വോട്ടുകളാണ് മഹേഷ് നേടിയത്. പോള്‍ചെയ്ത വോട്ടിന്റെ 40.26 ശതമാനമാണ് അദ്ദേഹം നേടി. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസ്സിലെ എ ആര്‍ കൃഷ്ണമൂര്‍ത്തി 24,764 വോട്ടുകളും നേടി.
2008 തിരഞ്ഞെടുപ്പില്‍ 11,798 വോട്ടിന്റെ ഭൂരിപക്ഷത്തിലും 2013 കര്‍ണാടക തിരഞ്ഞെടുപ്പില്‍ 10,193 വോട്ടിന്റെ ഭൂരിപക്ഷത്തിലും കോണ്‍ഗ്രസ് വിജയിച്ച മണ്ഡലമാണ് കൊല്ലഗല്‍. 2,09,122 വോട്ടുകളാണ് കൊല്ലഗല്‍ മണ്ഡലത്തിലുള്ളത്. ഇതില്‍ 40 ശതമാനത്തിലധികം വോട്ടുകള്‍ ബിഎസ്പിയും 32 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസ്സും നേടിയിട്ടുണ്ട്. കോണ്‍ഗ്രസ് 10 തവണയായി കൈവശംവച്ചിരുന്ന മണ്ഡലമായിരുന്നു കൊല്ലഗല്‍. ബിജെപി ഒരിക്കല്‍ ഇവിടെ നിന്നു ജയിച്ചിട്ടുണ്ട്. 2009ല്‍ ഉപതിരഞ്ഞെടുപ്പിലായിരുന്നു ബിജെപി ഇവിടെ വിജയിച്ചത്.

RELATED STORIES

Share it
Top