കര്‍ണാകടയിലെ ബിജെപി എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബംഗളൂരു: കര്‍ണാടകയിലെ ബിജെപി എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ കര്‍ണാടക മന്ത്രിയായിരുന്ന ബിഎസ് ആനന്ദ് സിങ് ആണ് എംഎല്‍എ സ്ഥാനം രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ആനന്ദ് സിങിനൊപ്പം അദ്ദേഹത്തിന്റെ അണികളും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപിയിലെ തമ്മില്‍തല്ലില്‍ സഹികെട്ടാണ് പാര്‍ട്ടി വിട്ടതെന്ന് ആനന്ദ് സിങ് പ്രതികരിച്ചു. രാജ്യത്തിന്റെ ഭാവി കോണ്‍ഗ്രസാണെന്നും കോണ്‍ഗ്രസിന്റെ എല്ലാ തത്വങ്ങളും ഉള്‍കൊണ്ടുകൊണ്ടാണ് തീരുമാനമെടുത്തതെന്നും ആനന്ദ് സിങ് പറഞ്ഞു.കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഓഫീസില്‍ എത്തിയ ആനന്ദ് സിങും അണികളും മുഖ്യമന്ത്രി സിദ്ധരാമയ്യ, പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ജി. പരമേശ്വര, ക്യാംപെയിന്‍ കമ്മിറ്റിയുടെ തലവനും മന്ത്രിയുമായ ഡി.കെ ശിവകുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മതേതര തത്വങ്ങള്‍ക്ക് ഇടമില്ലാത്തതുകൊണ്ടാണ് ആനന്ദ് സിങ് ബി.ജെ.പി വിട്ടതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

RELATED STORIES

Share it
Top