കരേറ്റ പുതിയ പാലത്തിന്റെ നിര്‍മാണം തുടങ്ങി

ഉരുവച്ചാല്‍: ലോക ബാങ്കിന്റെ സഹായത്തോടെ തലശ്ശേരി-വളവുപാറ റോഡിന്റെ ഭാഗമായി നിര്‍മിക്കുന്ന കരേറ്റ പുതിയ പാലത്തിന്റെ പ്രവൃത്തി ആരംഭിച്ചു. റോഡ് നവീകരണത്തിന്റെ ഭാഗമായി തലശ്ശേരി മുതല്‍ കുട്ടുപുഴ വരെ ഏഴു പാലങ്ങള്‍ നിര്‍മിക്കാനാണ് കരാര്‍ നല്‍കിയത്. ഒരുവര്‍ഷം മുമ്പ് കരേറ്റയില്‍ പാലം നിര്‍മാണത്തിന്റെ ഭാഗമായി സ്ഥലത്തെ മണ്ണുമാറ്റല്‍ പ്രവൃത്തി തുടങ്ങിയിരുന്നു. എന്നാല്‍ കരാര്‍ ഏറ്റെടുത്ത കമ്പനി പിന്നെ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയില്ല. കരേറ്റയ്ക്ക് സമീപത്തെ മെരുവമ്പായി പാലം നിര്‍മാണം അന്തിമഘട്ടത്തിലാണ്.
എരഞ്ഞോളി, കളറോഡ്, ഉളിയില്‍, ഇരിട്ടി, കുട്ടുപുഴ പാലങ്ങളുടെ പ്രവൃത്തിയും പുരോഗമിക്കുന്നു. മട്ടന്നൂര്‍ നഗരസഭയെയും മാങ്ങാടിടം പഞ്ചായത്തിനെയും വേര്‍തിരിക്കുന്ന കരേറ്റ പാലം മറ്റു പാലങ്ങളെ അപേക്ഷിച്ചു ചെറുതാണ്. പാലം നിര്‍മാണം ഉടന്‍ പൂര്‍ത്തികരിക്കാനാണ് കരാര്‍ കമ്പനിയുടെ നീക്കം.

RELATED STORIES

Share it
Top