കരുവന്നൂര്‍ ശുദ്ധജല പദ്ധതിക്ക് പൈപ്പിടല്‍ വീണ്ടും ആരംഭിച്ചു

ചാവക്കാട്: കരുവന്നൂര്‍ ശുദ്ധജല പദ്ധതിക്കു പൈപ്പിടുന്ന ജോലികള്‍ പ്രതിഷേധത്തിനിടയില്‍ വീണ്ടും ആരംഭിച്ചു. ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആഷിത കുണ്ടിയത്തിന്റെ നേതൃത്വത്തിലാണു രാവിലെ പത്തോടെ പ്രതിഷേധവുമായെത്തിയത്.
എസ്‌ഐ എ വി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പോലിസും സ്ഥലത്തുണ്ടായിരുന്നു. ഒരുമനയൂരില്‍ ജല അതോറിറ്റിയുടെ പൈപ്പില്‍ വെള്ളമെത്തിക്കാനുള്ള നടപടി ഒരാഴ്ചക്കകം ഉണ്ടാകുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ബി എ ബെന്നി ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണു പ്രതിഷേധം അവസാനിപ്പിച്ചത്.
ഒരുമനയൂര്‍ പഞ്ചായത്തിലെ വാര്‍ഡുകളില്‍ വെള്ളം ലഭിക്കുന്നില്ലെന്നതിനെ തുടര്‍ന്നാണു പ്രതിഷേധം ശക്തമായത്. ജല അതോറിറ്റി അധികൃതരോടു പലവട്ടം പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ ജെ ചാക്കോയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ നിര്‍മാണ പ്രവൃത്തികള്‍ തടഞ്ഞിരുന്നു. കണ്ടാലറിയുന്ന പതിനഞ്ചോളം പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലിസ് കേസെടുത്തിരുന്നു.

RELATED STORIES

Share it
Top