കരുനാഗപ്പള്ളി സ്വദേശി അജ്മാനില്‍ കുഴഞ്ഞ് വീണ് മരിച്ചു

അജ്മാന്‍:  ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് പോകുന്ന വഴിക്ക് മലയാളി കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ കോട്ടുവാട് തെക്കെതറയില്‍ അലിയാര്‍ കുഞ്ഞു-സുഹറാ ബീവി ദമ്പതികളുടെ മകന്‍ ഷറഫുദ്ദീന്‍ കുട്ടിയാണ് (57) മരിച്ചത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.



20 വര്‍ഷമായി അജ്മാനില്‍ റോയല്‍ ഫര്‍ണിച്ചര്‍ കമ്പനിയില്‍ ടൈലറിംഗ് സൂപ്പര്‍ വൈസറായി ജോലി നോക്കുകയായിരുന്നു. രണ്ടര വര്‍ഷം മുമ്പ് നാട്ടില്‍ പോയി വന്ന അദ്ദേഹം ഉടനെ തന്നെ ലീവില്‍ പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് മരണം സംഭവിച്ചത്. ഭാര്യ: സുരിയത്ത് ബീവി. മക്കള്‍: റസീന, മുഹമ്മദ് മുഹ്‌സിന്‍. എയര്‍ അറേബ്യ വിമാനത്തില്‍ ഇന്ന് നാട്ടിലെത്തിക്കുന്ന മൃതദേഹം രാവിലെ 10 മണിക്ക് തഴവ ചാന്തരോട്ട് മസ്ജിദില്‍ ഖബറടക്കും.

RELATED STORIES

Share it
Top