കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി വികസനം: മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണം പത്തിന്

കരുനാഗപ്പള്ളി:കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയുടെ സമഗ്രവികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി. കെഎസ്ഇബി സിവില്‍ വിഭാഗം തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ 10 ന് രാവിലെ 11ന് ആര്‍ രാമചന്ദ്രന്‍ എംഎല്‍എയ്ക്ക് സമര്‍പ്പിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം ശോഭന അധ്യക്ഷത വഹിക്കും. കിഫ്ബിയില്‍ നിന്നും പണം അനുവദിക്കുന്ന മുറയ്ക്ക് 50 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത് കെഎസ്ഇബിയുടെ നിര്‍മാണ വിഭാഗമാണ്. പദ്ധതിയുടെ ഡിജിറ്റല്‍ പ്രസന്റേഷനും വിശദീകരണവും 11.30 ന് താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. താലൂക്ക് ആശുപത്രിയ്ക്ക് അനുവദിച്ച ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനഉദ്ഘാടനവും 10ന് നടക്കും.
ഭാവിയില്‍ ഇവിടെ പ്രതിദിനം 12 പേര്‍ക്ക് ഡയാലിസിസ് നടത്തുന്നതിന് സൗകര്യമുണ്ടാകും.

RELATED STORIES

Share it
Top