കരുണാനിധി വീണ്ടും ആശുപത്രിയില്‍

ചെന്നൈ: മൂത്രാശയത്തിലെ അണുബാധയെയും പനിയെയും തുടര്‍ന്ന് ചികില്‍സയിലിരിക്കുന്ന ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയെ ഇന്നലെ വീണ്ടും കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാവേരി ആശുപത്രിയിലായിരുന്ന 94കാരനായ കരുണാനിധിയെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഗോപാലപുരത്തെ വസതിയിലേക്കു മാറ്റിയത്. എന്നാല്‍, ഇന്നലെ പുലര്‍ച്ചെ രക്തസമ്മര്‍ദം പെട്ടെന്നു താഴുകയായിരുന്നു. ഇതോടെയാണ് വീണ്ടും ആശുപത്രിയിലേക്കു മാറ്റിയത്. അതേസമയം, രക്തസമ്മര്‍ദം സാധാരണ നിലയിലേക്കു വരുകയാണെന്നും അപകടസ്ഥിതി തരണം ചെയ്‌തെന്നും പിന്നീട് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

RELATED STORIES

Share it
Top