കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ മാറ്റം

ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ മാറ്റം ദൃശ്യമായെന്ന് ആശുപത്രി അധികൃതര്‍. ആല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ചികില്‍സയോടു ചെറിയതരത്തില്‍ ശരീരം പ്രതികരിച്ചുതുടങ്ങിയെന്നും ഇവര്‍ അറിയിച്ചു. എന്നാല്‍, ആശാവഹമായ മാറ്റമൊന്നും ആയിട്ടില്ല. കരുണാനിധിയെ എന്‍സിപി അധ്യക്ഷന്‍ ശരത്പവാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ സന്ദര്‍ശിച്ചു. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ പ്രതിനിധികള്‍ ആശുപത്രിയിലെത്തി പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ആശംസാപത്രം മകന്‍ എം കെ സ്റ്റാലിന് കൈമാറി.
ഇന്നലെ രാവിലെ തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി, ഉപമുഖ്യമന്ത്രി പന്നീര്‍സെല്‍വം എന്നിവര്‍ കരുണാനിധിയെ കണ്ടു. തമിഴ്‌നാട്ടിലെ വിവിധ സ്‌കൂളുകളില്‍ ഇന്നലെയും കരുണാനിധിയുടെ രോഗശമനത്തിനു വേണ്ടി വിദ്യാര്‍ഥികളുടെ സമൂഹപ്രാര്‍ഥന നടന്നു.

RELATED STORIES

Share it
Top