കരുണാകരന്റെ രാജിയുടെ കാരണങ്ങളിലേക്ക് പോവാന്‍ ആഗ്രഹമില്ല

തിരുവനന്തപുരം: കെ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവയ്ക്കാനിടയായ കാരണങ്ങളിലേക്കു പോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. എഐസിസി പറഞ്ഞപ്പോള്‍ അദ്ദേഹം രാജിവച്ചു. ചാരക്കേസുമായി അതിനൊന്നും ബന്ധമില്ലെന്നതാണ് വസ്തുതയെന്നും പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ ഹസന്‍ പറഞ്ഞു. നരസിംഹ റാവുവാണ് കരുണാകരനെ ചതിച്ചതെന്നു കെ മുരളീധരന്‍ പറഞ്ഞതിനെപ്പറ്റി, ആരാണ് ചതിച്ചതെന്നു പാര്‍ട്ടി ചര്‍ച്ച നടത്തിയിട്ടില്ല എന്നായിരുന്നു ഹസന്റെ മറുപടി. മുരളീധരന്‍ പറഞ്ഞതിനെപ്പറ്റി അദ്ദേഹത്തോടാണ് ചോദിക്കേണ്ടത്. അതൊരു പൊതുചര്‍ച്ചയാക്കാനില്ല. മുരളീധരന്‍ കെപിസിസി യോഗത്തില്‍ പറഞ്ഞാല്‍ മറുപടി പറയാം. ഇപ്പോള്‍ ഇതേപ്പറ്റിയൊരു ചര്‍ച്ചയ്ക്ക് പ്രസക്തിയില്ല. പത്മജ പറഞ്ഞതിനെപ്പറ്റി അവരോട് ചോദിക്കണമെന്നും ഹ സന്‍ പറഞ്ഞു.

RELATED STORIES

Share it
Top