കരുണയ്ക്ക്് 15 ലക്ഷത്തിന്റെ ആംബുലന്‍സ് അനുവദിച്ചു

ഈരാറ്റുപേട്ട: സോഷ്യല്‍ മീഡിയ കൂട്ടായ്മ ചെറിയ പെരുന്നാള്‍ ദിനത്തില്‍ കരുണ അഭയ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ഈദ് മീറ്റ് പി സി ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കരുണ അഭയ കേന്ദ്രത്തിനു പെരുന്നാള്‍ സമ്മാനമായി 15 ലക്ഷം രൂപയുടെ ആംബുലന്‍സ് എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ചതായി പി സി ജോര്‍ജ് എംഎല്‍എ യോഗത്തില്‍ അറിയിച്ചു. കരുണ ചെയര്‍മാന്‍ കെ കെ ഷെരീഫ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ വി കെ കെബീര്‍, വൈസ് ചെയര്‍മാന്‍ ബല്‍ക്കീസ് നവാസ്, മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ വി എം സിറാജ്, ഫേസ്ബുക്ക് കൂട്ടായ്മ ഭാരവാഹികളായ ഹക്കിം പുതുപ്പറമ്പില്‍, നസീബ് വട്ടക്കയം, ജാമിര്‍ വെട്ടിക്കല്‍ സംസാരിച്ചു. ശേഷം സംഗീത സാഗരം വാട്‌സ് ഗ്രൂപ്പിന്റെ ഗാനമേളയും നടന്നു.

RELATED STORIES

Share it
Top