കരുണയില്‍ 30 യൂനിറ്റുകളുള്ള ഡയാലിസിസ് കേന്ദ്രം ഒരുങ്ങുന്നു

തിരൂരങ്ങാടി: നിര്‍ധരരും ആലംബഹീനരുമുള്‍പ്പെടെയുള്ള കാന്‍സര്‍ രോഗികള്‍ക്ക് മെച്ചപ്പെട്ട സൗജന്യ ചികിത്സ നല്‍കി പ്രവര്‍ത്തിച്ചു വരുന്ന ‘കരുണ കാന്‍സര്‍ ഹോസ്പിറ്റലില്‍’ ഇനി കിഡ്‌നി രോഗികള്‍ക്കും ആശ്വസമേകാന്‍ ഒരുങ്ങുന്നു.
കിഡ്‌നി രോഗം ബാധിച്ചവര്‍ക്കുള്ള ഡയാലിസിസ് സംവിധാനമൊരുക്കിയാണ് ‘കരുണ’ കാരുണ്യത്തിന്റെ മാതൃകയാകുന്നത്. കിഡ്‌നി രോഗം വര്‍ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്താണ് ഡയാലിസിസ് രോഗികള്‍ക്ക് താങ്ങായി 30 യൂനിറ്റുകളുള്ള ബൃഹത്തായ  ഡയാലിസിസ് കേന്ദ്ര ‘കരുണ’ ഒരുക്കുന്നത്. അഞ്ചു കൊല്ലം വാറണ്ടിയുള്ള 30 മെഷീനുകളാണ് എത്തിക്കുക. 10 വീതം മെഷീനുകളുള്ള മുള്ള മൂന്ന് വിഭാഗമായിട്ടാണ് കേന്ദ്രീ പ്രവര്‍ത്തിക്കുക.10 എണ്ണം സൗജന്യമായി നിര്‍ധാനര്‍ക്കുള്ളതാണ്.
നാലുകോടി 25 ലക്ഷം രൂപ ചെലവിലാണ്  ഡയാലിസിസ് സെന്റര്‍ ഒരുക്കുന്നത്. ഇന്‍ഡഗ്രേറ്റഡ് മെഡിക്കല്‍ ബ്രദര്‍ ഹുഡ് (ഐഎംബി) ചെമ്മാട് ചാപ്റ്ററിന്റെ കീഴില്‍ തൃക്കുളം പള്ളിപ്പാടിയിലാണ് കാന്‍സര്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത്.  ലക്ഷക്കണക്കിന് രൂപ ചിലവ് വരുന്ന ആശുപത്രിയില്‍ പൂര്‍ണമായും സൗജന്യമായാണ് ആധുനിക രീതിയിലുള്ള എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് കാന്‍സര്‍ ചികില്‍സ നല്‍കി വരുന്നത്. ഭക്ഷണവും മരുന്നും ഉള്‍പ്പെടെ സൗജന്യമാണ്.
സ്വദേശത്തും വിദേശത്തുമുള്ള വിശാലമനസ്‌കരുടെ അകമഴിഞ്ഞ സഹായം കൊണ്ടാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. മാനസികാരോഗ്യ ചികില്‍സയും  കിടത്തി ചികില്‍സയുമുണ്ട്.  നിര്‍ധന രോഗികള്‍ക്ക് വാഹനക്കൂലിയും, അരിയും വീടുകളിലേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും സൗജന്യമായി നല്‍കിവരുന്നു. ക്യാഷ് കൗണ്ടര്‍  ഇല്ലാത്ത ആശുപത്രി എന്ന പ്രത്യേകതയും കരുണക്കുണ്ട്. 1998 ലാണ് കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ നിലവില്‍ വരുന്നത്.  ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണെന്നും അടുത്ത മാസം തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.   വാര്‍ത്ത സമ്മേളനത്തില്‍  ഡോ. പി. അബൂബക്കര്‍,  പി എം ഷാഹുല്‍ ഹമീദ്,  ഡോ. എം വി സൈതലവി, വി വി സുലൈമാന്‍ എന്ന കുഞ്ഞു, റഹ്്മത്തുല്ല,  എന്‍ പി അബ്ദുല്‍ വാഹിദ് സംബന്ധിച്ചു.

RELATED STORIES

Share it
Top