കരുണ,കണ്ണൂര്‍ മെഡിക്കല്‍ കോളേജ്: 180 വിദ്യാര്‍ഥികളെ പുറത്താക്കാന്‍ സുപ്രിംകോടതി ഉത്തരവ്ന്യൂഡല്‍ഹി: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ 180 വിദ്യാര്‍ഥികളെ പുറത്താക്കാന്‍ സുപ്രീം കോടതി ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് റദ്ദാക്കിയ സുപ്രിംകോടതി സര്‍ക്കാര്‍ നടപടി നിയമ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രിംകോടതി വിധി. വിദ്യാര്‍ഥികളെ കോളേജില്‍ പ്രവേശിപ്പിക്കുകയോ, പഠനം തുടരാന്‍ അനുവദിക്കുകയോ, പരീക്ഷയ്ക്കിരുത്തുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. പ്രവേശനം ആദ്യമേ സുപ്രിം കോടതി റദ്ദാക്കിയതാണ്. പിന്നെ എങ്ങനെയാണ് അഡ്മിഷന്‍ കമ്മിറ്റിക്ക് ഇതിന്‍മേല്‍ തീരുമാനമെടുക്കാന്‍ കഴിയുകയെന്നും കോടതി ചോദിച്ചു.

RELATED STORIES

Share it
Top