കരീബിയന്‍ കരുത്തും സുല്ലിട്ടു; അഫ്ഗാനിസ്താന് കിരീടംഹരാരെ: ഐസിസി ലോകകപ്പ് യോഗ്യതാ റൗണ്ട് ഫൈനല്‍ പോരാട്ടത്തില്‍ വിന്‍ഡീസിനെ തകര്‍ത്ത് അഫ്ഗാനിസ്താന് കിരീടം. ഏഴ് വിക്കറ്റിനാണ് അഫ്ഗാനിസ്താന്‍ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 204 റണ്‍സിന് കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ അഫ്ഗാന്‍ 40.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടി വിജയം അക്കൗണ്ടിലാക്കുകയായിരുന്നു. മുഹമ്മദ് ഷഹ്‌സാദിന്റെയും (84) റഹ്മത്ത് ഷായുടെയും (51) അര്‍ധ സെഞ്ച്വറിയാണ് അഫ്ഗാന് അനായാസ ജയം സമ്മാനിച്ചത്. അഫ്ഗാനിസ്താന് വേണ്ടി മുജീബ് റഹ്മാന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.

RELATED STORIES

Share it
Top