കരിമ്പ മൂന്നേക്കറില്‍ ബസ്സപകടം; 43 പേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട്: കരിമ്പ മൂന്നേക്ക ര്‍ ചെമ്പത്തിട്ടയില്‍ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകടത്തില്‍ നാല്‍പ്പത്തി മൂന്നുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്. ബസ് ജീവനക്കാരന്‍ കാഞ്ഞിരപ്പുഴ കാഞ്ഞിരം കല്ലമല പൂവ്വത്തിങ്കല്‍ ബാലന്റെ മകന്‍ ദീപു (23) സംഭവസ്ഥലത്ത് വച്ച് മരിച്ചു. ബസ്സിന്റെ ലീഫ് സെറ്റ് പൊട്ടിയതാണ് അപകടത്തിന് കാരണം.  പരിക്കേറ്റവരെ പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട്, തച്ചമ്പാറ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. കരിമ്പ മൂന്നേക്കറില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് വരുകയായിരുന്ന ജുവൈരിയ ബസ്സാണ് അപകടത്തില്‍പെട്ടത്. ചെമ്പം തിട്ടയിലെ ഇറക്കത്തില്‍ എത്തിയ ബസ്സിന്റെ ലീഫ് സെറ്റ് പൊട്ടി നിയന്ത്രണംവിടുകയായിരുന്നു. തുടര്‍ന്ന് ബസ് വലത് ഭാഗത്തെ മതിലിലിടിച്ച് നിര്‍ത്താനുള്ള ഡ്രൈവറുടെ ശ്രമം പരാജയപ്പെട്ടതോടെ ബസ് കീഴ്‌മേല്‍ മറിയുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിശമന സേനയും പോലിസും ചേര്‍ന്നാണു അപകടത്തി ല്‍പ്പെട്ടവരെ ആശുപത്രികളിലെത്തിച്ചത്. സാരമായി പരിക്കേറ്റ മൂന്നക്കര്‍ ചെമ്പംതിട്ട കല്ല്യാണിക്കുട്ടി (70), കരിമ്പ ചെമ്പംതിട്ട രാധാകൃഷ്ണന്‍ (52), കരിമ്പ പള്ളകുഴിയില്‍ മറിയാമ്മ (60), മൂന്നേക്കര്‍ വെമ്പല വീട്ടില്‍ ലീല (55), മൂന്നേക്കര്‍ കിഴക്കയില്‍ തോമസ് (72) എന്നിവരെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബാക്കിയുള്ള കല്ലടിക്കോട് വല്ലാട്ടു തൊടി ജിന്‍സി (35), പാലാംപട്ട മരാമത്തുതൊടി ജോസഫ് (81), കല്ലടിക്കോട് അധികാരത്തില്‍ ഷിജുവിന്റെ മകന്‍ അലന്‍ (നാലര), പടിഞ്ഞാറകത്ത് ജോസഫ് (63), കല്ലടിക്കോട് കുന്നേല്‍ ധന്യ (27),ചെമ്പംതിട്ട ഗോപാലകൃഷ്ണന്‍ (50), പാലക്കഴി കുണ്ടൂര്‍ അനുവിന്റെ മകന്‍ അലിന്‍ (മൂന്നര), കല്ലടിക്കോട് നെല്ലിക്കുന്നേല്‍ മിനി (47), കല്ലടിക്കോട് കങ്ങനാട്ട സജി (28), കല്ലടിക്കോട് വെമ്പോല ശ്രുതി (26),വടക്കാഞ്ചേരി കുണ്ടൂര്‍ഷൈജുവിന്റെ ഭാര്യ അന(30),പൊറ്റശ്ശേരി വല്ലങ്ങാട്ടില്‍ സതീഷ് (50), കല്ലടിക്കോട് പള്ളിക്കാതൊടി ബാലകൃഷ്ണന്‍ (32) എന്നിവരെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നേക്കര്‍ പുതുപ്പാളയം പ്രിന്‍സി, പാങ്ങ് രാജീവ്, കൈപ്പംപ്ലാക്കില്‍ ഷീബ, കൈപ്പംപ്ലാക്കില്‍ ആലീസ്, മൂന്നേക്കര്‍ പുത്തന്‍ വീട്ടില്‍ സൈനബ, മരുതംകോട് ഗിരീഷ്, ഇരുമ്പകച്ചോല രവി, മൂന്നേക്കര്‍ കിഴക്കേതില്‍ തോമസ്, ചെമ്പംതിട്ട ഗോപാലകൃഷ്ണന്‍, പുഷ്പലത (39), നീന സാറ ജോസ്, സരിത (35),ശശികല (31), പൊറ്റശ്ശേരിസതീശന്‍, മൂന്നേക്കര്‍ അനു, മൂന്നേക്കര്‍ പത്മാവതി, മൂന്നേക്കര്‍ സജി, ബാലന്‍, മിനി ടോമി, നീനു, സുനിത (28), പാങ്ങ് വിനു, പാങ്ങ് സ്വദേശി അഞ്ജന, മൂന്നേക്കര്‍ പാര്‍വതി എന്നിവരെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് അപകടം അറിഞ്ഞ് മലയോര ഗ്രാമമായ മൂന്നേക്കറിലേക്ക് നാട്ടുകാരും അധികൃതരും പാഞ്ഞെത്തി. അപകടത്തില്‍പ്പെട്ടവരെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ആംബുലന്‍സുകളിലായി വിവിധ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു.

RELATED STORIES

Share it
Top