കരിപ്പൂര്‍: 31നകം അന്തിമ തീരുമാനമുണ്ടാവും

കോഴിക്കോട്: വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 31നകം അന്തിമ തീരുമാനമുണ്ടാവുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. റണ്‍വേ നിര്‍മാണ പുരോഗതി അനുദിനം വിലയിരുത്താറുണ്ട്. ഇക്കാര്യത്തില്‍ വ്യോമയാന മന്ത്രിയുമായി സംസാരിച്ചെന്നും അല്‍ഫോണ്‍സ് പറഞ്ഞു. കോഴിക്കോട് വിമാനത്താവളം ഹജ്ജ്് എംബാര്‍ക്കേഷന്‍ പോയിന്റ് ആക്കുന്ന കാര്യം വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത് സംബന്ധിച്ച അന്തിമ തീരുമാനം വന്ന ശേഷം പരിഗണിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED STORIES

Share it
Top