കരിപ്പൂര്‍-സൗദി വിമാന സര്‍വീസിന് വൈകാതെ അനുമതി ലഭിക്കും

കൊണ്ടോട്ടി: ജിദ്ദയിലേക്ക് സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തിനു കരിപ്പൂരില്‍ നിന്ന് വൈകാതെ അനുമതി ലഭിക്കുമെന്നു വിമാനത്താവള ഡയറക്ടര്‍ ജെ ടി രാധാകൃഷ്ണ പറഞ്ഞു. സൗദി എയര്‍ലൈന്‍സിന് അനുകൂലമായ റിപോര്‍ട്ട് കഴിഞ്ഞ നാലിന് ഡിജിസിഎക്ക് കൈമാറി. 300 പേര്‍ക്കു സഞ്ചരിക്കാവുന്ന വിമാനത്തിനാവും അനുമതി ലഭിക്കുക. വിമാനത്താവളത്തിന്റെ അടുത്ത വര്‍ഷത്തെ ലാഭം 162 കോടി രൂപയാക്കുകയാണു ലക്ഷ്യം. കഴിഞ്ഞ വര്‍ഷത്തെ ലാഭം 92 കോടി രൂപയാണ്. അടുത്തവര്‍ഷം വരുമാനം 305 കോടി രൂപയായി വര്‍ധിപ്പിക്കാനാണു പദ്ധതി.
വിമാനത്താവളത്തില്‍ 18 ഭക്ഷ്യ സ്റ്റാളുകള്‍ക്കും 12 റീട്ടെയില്‍ ഷോപ്പുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ഇതുവഴി 80 ലക്ഷം രൂപ വിമാനത്താവളത്തിനു ലഭിക്കുമെന്നും റിസ നിര്‍മാണം വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top