കരിപ്പൂര്‍ സൗദി എയര്‍ലെന്‍സ് സര്‍വീസ് അടുത്തമാസം

കരിപ്പൂര്‍: കരിപ്പൂരില്‍ നിന്ന് ജിദ്ദ, റിയാദ് മേഖലയിലേക്കുളള സൗദി എയര്‍ലെന്‍സിന് അ ടുത്ത മാസം മുതല്‍ തുടക്കമാവും. സൗദിയുടെ കരിപ്പൂര്‍ വിമാന ഷെഡ്യൂള്‍ അടുത്തയാഴ്ച പുറത്തിറങ്ങും.വലിയ വിമാന സര്‍വീസിന് സൗദിക്ക് കരിപ്പൂരില്‍ നിന്ന് നേരത്തെ തന്നെ അനുമതി നല്‍കിയെങ്കിലും തിരുവനന്തപുരത്തേക്ക് മാറ്റിയ സര്‍വീസുകള്‍ പിന്‍വലിക്കുന്നതിനെ ചൊല്ലിയുണ്ടായ സാങ്കതികത്വത്തില്‍ സര്‍വീസ് വൈകുകയായിരുന്നു. ഇന്നലെ മലബാറിലെ എംപിമാര്‍ വ്യോമയാന മന്ത്രിയെ കണ്ടെതോടെയാണ് സൗദിക്ക് തിരുവനന്തപുരം നിലനിര്‍ത്തി കരിപ്പൂര്‍ സര്‍വീസ് ആരംഭിക്കാന്‍ അനുമതി നല്‍കിയത്. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ ഏഴ് സര്‍വീസുകളാണ് കരിപ്പൂരില്‍ നിന്ന് സൗദി എയര്‍ലന്‍സ് നടത്തുക.

RELATED STORIES

Share it
Top