കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇത്തവണയും ഹജ് സര്‍വ്വീസില്ല

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇത്തവണയും ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് ഇല്ല. നെടുമ്പാശ്ശേരി വിമാനത്താവളം ഉള്‍പ്പടെ 20 എംബാര്‍ക്കേഷന്‍ പോയിന്റുകളാണ് അനുവദിച്ചിരിക്കുന്നതെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.ഹജ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് തീരുമാനം. വ്യോമായന മന്ത്രാലയത്തിന്റെ പട്ടികയില്‍ കരിപ്പൂര്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് വ്യാമായന സഹമന്ത്രി ജയന്ത് സിന്‍ഹ ലോക്‌സഭയില്‍ അറിയിച്ചു. ഇ ടി മുഹമ്മദ് ബഷീര്‍, പി കെ കുഞ്ഞാലിക്കുട്ടി, കെ സി വേണുഗോപാല്‍ എന്നിവര്‍ക്ക് മറുപടി നല്‍കുകയായിരുന്നു വ്യോമായനമന്ത്രി.
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പാണ് ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്. റണ്‍വേയുടെ തകരാര്‍ പരിഹരിച്ചെങ്കിലും എംബാര്‍ക്കേഷന്‍ പോയിന്റ് പുനസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. എംബാര്‍ക്കേഷന്‍ പോയിന്റ് തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് നേരത്തെ സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. സ്ഥിരം ഹജ് ഹൗസ് അടക്കമുള്ള കരിപ്പൂരില്‍ നിന്ന് ഹജ് സര്‍വീസ് നടത്തണമെന്ന് മലബാര്‍ മേഖലയിലെ ഹാജിമാരുടെ ആവശ്യമാണ്.

RELATED STORIES

Share it
Top