കരിപ്പൂര്‍ വിമാനത്താവളം77.87 ലക്ഷത്തിന്റെ സ്വര്‍ണവുമായി യുവതി പിടിയില്‍

കൊണ്ടോട്ടി: ദുബയില്‍ നിന്ന് കരിപ്പൂരിലെത്തിയ യുവതി വസ്ത്രങ്ങള്‍ക്കുള്ളില്‍ ദ്രവരൂപത്തില്‍ ഒളിപ്പിച്ചു കടത്തിയ 77.87 ലക്ഷത്തിന്റെ സ്വര്‍ണം ഡിആര്‍ഐ സംഘം പിടികൂടി. കോഴിക്കോട് പുതുപ്പാടി നടുക്കണ്ടിയില്‍ എന്‍ കെ സജ്‌ന(32)യില്‍ നിന്നാണ് 2502.3 കിലോഗ്രാം സ്വര്‍ണം കണ്ടെത്തിയത്. ഇന്നലെ രാവിലെ ദുബയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് സജ്‌ന കരിപ്പൂരിലെത്തിയത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡിആര്‍ഐ സംഘം ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണം കടത്തിയതറിയുന്നത്. അടിവസ്ത്രത്തിനുള്ളില്‍ മിശ്രിത രൂപത്തിലാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. മൂന്ന് പൊതികളാണ് മിശ്രിത രൂപത്തിലുണ്ടായിരുന്നത്. ഇവയില്‍ നിന്നാണ് 2502.3ഗ്രാം വേര്‍തിരിച്ചെടുത്തത്.
പിടികൂടിയ സ്വര്‍ണത്തിന് മാര്‍ക്കറ്റില്‍ 77,87,158 വില ലഭിക്കും. വസ്ത്രങ്ങള്‍ക്കുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തുമ്പോള്‍ സ്ത്രീകളെ പരിശോധന നടത്തില്ലെന്ന ധാരണയിലാണ് വനിതകള്‍ കള്ളക്കടത്തിന്റെ വാഹകരാവുന്നതെന്ന് ഡിആര്‍ഐ സംഘം പറഞ്ഞു. സ്ത്രീകള്‍ കള്ളക്കടത്ത് വാഹകരാവുന്നത് വര്‍ധിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top