കരിപ്പൂര്‍ വിമാനത്താവളം: 10ന് രാപ്പകല്‍ സമരം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി സംഘം രാപ്പകല്‍ സമരം നടത്തും. ബാങ്ക് റോഡിലെ എയര്‍ ഇന്ത്യ ഓഫിസിന് മുന്നില്‍ 10ന് രാവിലെ എം പി വീരേന്ദ്ര കുമാര്‍ എംപി ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സമരത്തില്‍ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ പങ്കെടുക്കും. പൊതുമേഖലയില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന വിമാനത്താവളം സ്ഥാപിത താല്‍പര്യക്കാര്‍ക്കുവേണ്ടി നശിപ്പിക്കാനുള്ള ശ്രമമാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാവുന്നതെന്ന് കേരള പ്രവാസി സംഘം സംസ്ഥാന ഖജാഞ്ചി ബാദുഷ കടലുണ്ടി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ജില്ലാ സെക്രട്ടറി സി വി ഇഖ്ബാല്‍, പി കെ കബീര്‍ സലാല, മാങ്ങോട്ടില്‍ സുരേന്ദ്രന്‍, എം ജൗഹര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top