കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന

കൊണ്ടോട്ടി: കരിപ്പൂരില്‍ സ്വകാര്യ വ്യക്തിയുടെ കിണറില്‍ ഇകോളി സാന്നിധ്യം കണ്ടെത്തിയ സംഭവത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ കരിപ്പൂര്‍ വിമാനതാവളത്തില്‍ പരിശോധന നടത്തി. വിമാനത്താവളത്തില്‍ കേന്ദ്ര വ്യവസായ സുരക്ഷാസേനയുടെ ബാരക്ക് പരിസരത്താണ് എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥരുടെയും സിഐഎസ്എഫ്  അധികൃതരുടെയും സാന്നിധ്യത്തില്‍ പരിശോധന നടന്നത്.
ബാരക്കിലെ സെപ്റ്റിക് ടാങ്കിന്റെയും ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെയും പ്രവര്‍ത്തനക്ഷമത വിലയിരുത്തി. മാലിന്യം ടാങ്കില്‍ നിന്നും  പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പു വരുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി. നിര്‍ദ്ദേശങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ വിമാനതാവള ഡയറക്ടര്‍ കെ എച്ച് ശ്രീനിവാസ റാവു എന്‍ജിനിയറിങ്  വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.   സെപ്റ്റിക് ടാങ്കിനോ, മാലിന്യ സംസ്‌കരണ സംവിധാനത്തിലോ പ്രാഥ മിക പരിശോധനയില്‍ കുഴപ്പം കണ്ടെത്താനായിട്ടില്ല. പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്താന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്ക പ്പെട്ടശേഷം ആരോഗ്യ വകുപ്പ് വിശദമായ പരിശോധന നടത്തും.
സിഐഎസ്എഫ് ഡപ്യൂട്ടി കമാഡന്റ് കെ വി കിഷോര്‍ കുമാര്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഡപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ ഹരിദാസ്, എം ജി എംദേവകുമാര്‍, (സിവില്‍) മൊയ്തീന്‍, മാനേജര്‍ ദീപ്തി രാമചന്ദ്രന്‍ ,ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ വി പി ദിനേഷ്, ആരോഗ്യ പ്രവര്‍ത്തകരായ, യു മുഹമ്മദ് റഊഫ്, ജിജിമോള്‍, അനുരൂപകു മാരി, ജാബിര്‍ എന്നിവര്‍ പരിശോധനക്ക്  നേതൃത്വം നല്‍കി.

RELATED STORIES

Share it
Top