കരിപ്പൂര്‍ വിമാനത്താവളം : ഉന്നതതല സംഘം വരവുചെലവ് പരിശോധന പൂര്‍ത്തിയാക്കി മടങ്ങികൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വരവുചെലവു പരിശോധന പൂര്‍ത്തിയായി. ഡല്‍ഹിയില്‍ നിന്നെത്തിയ വ്യോമയാന മന്ത്രാലയത്തിന്റെ ഉന്നതസംഘമാണ് കരിപ്പൂരില്‍ പരിശോധന നടത്തിയത്. എയര്‍പോര്‍ട്ട് എക്കണോമിക് റഗുലേറ്ററി അതോറിറ്റി അതോറിറ്റി ചെയര്‍മാന്‍ മചീന്ദ്രനാഥ്, എസ് എന്‍ ശങ്കര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. വരുമാനവും ചെലവും കണക്കാകുക, തുടര്‍ നടപടികള്‍ സ്വീകരിക്കുക എന്നിവയായിരുന്നു പരിശോധനയുടെ ലക്ഷ്യം. കച്ചവട സ്ഥാപനങ്ങളുടെ വാടക വര്‍ധിപ്പിക്കുക, വിമാനങ്ങളുടെ ലാന്റിങ് നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ സംഘം മുന്നോട്ട് വച്ചു. അതിനിടെ പാര്‍ക്കിങ് ഫീസ്, സന്ദര്‍ശന ഗ്യാലറി, ടെര്‍മിനലിലേക്കുളള പാസിന്റെ നിരക്ക് തുടങ്ങിയ കുറക്കണമെന്നാണ് ഉന്നതസംഘത്തോട് അതോറിറ്റി ആവശ്യപ്പെട്ടത്. നിരക്ക് ഉയര്‍ന്നതിനാലാണ് വാഹനങ്ങള്‍ വിമാനത്താവളത്തിന് അകത്ത് നിര്‍ത്തിയിടാന്‍ മടിക്കുന്നതെന്ന് അതോറിറ്റി ഉദ്യോഗസ്ഥര്‍ സംഘത്തെ അറിയിച്ചു. വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് വ്യോമയാന മന്ത്രാലയത്തിന് കൈമാറും. യാത്രക്കാരും വിമാന സര്‍വീസുകളും വര്‍ധിച്ചിട്ടും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കരിപ്പൂരില്‍ നിന്നുളള നഷ്ടം നാല് കോടിയായി ഉയര്‍ന്നിരുന്നു. ഇതടക്കമുളള വിഷയങ്ങള്‍ സംഘം പരിശോധിച്ചു.

RELATED STORIES

Share it
Top