കരിപ്പൂരില്‍ 40.71 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി: ദുബയില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നായി 40.71 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.
കണ്ണൂര്‍ ബാവോട് സ്വദേശി തണ്ണിശ്ശേരികണ്ടിയില്‍ അഫ്‌സാദ്(27), മലപ്പുറം കരിപ്പൂര്‍ സ്വദേശി കരടിക്കല്‍ ഷാഹുല്‍ ഹമീദ്(25) എന്നിവരില്‍നിന്നാണ് 1285.3 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്.
അഫ്‌സാദ് ദുബയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്.
സ്വര്‍ണ മിശ്രിതം ശരീരത്തിലൊളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഇയാളില്‍നിന്നു 22.22 ലക്ഷം രൂപ വില വരുന്ന 702 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. ഷാഹുല്‍ ഹമീദ് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്.
സ്വര്‍ണമാല ശരീരത്തിലൊളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഇയാളില്‍നിന്ന് 18.49 ലക്ഷം രൂപ വില വരുന്ന 583.3 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് വര്‍ധിക്കുകയാണ്.

RELATED STORIES

Share it
Top