കരിപ്പൂരില്‍ 36 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചുകൊണ്ടോട്ടി: കരിപ്പൂരില്‍ ശരീരത്തിലും ട്രോളി ബാഗിനകത്തും ഒളിപ്പിച്ചുകടത്തിയ 36 ലക്ഷം രൂപയുടെ സ്വര്‍ണം രണ്ടു യാത്രക്കാരില്‍ നിന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. മഞ്ചേരി നെല്ലിക്കുത്ത് മങ്കാരത്തൊടി ജബ്ബാര്‍(31), കോഴിക്കോട് അടിവാരം സ്വദേശി ഷാജുദ്ദീന്‍(28) എന്നിവരില്‍ നിന്നാണ് 1.265 കിലോഗ്രാം സ്വര്‍ണം പിടിച്ചത്. തിങ്കളാഴ്ച രാത്രി ദുബയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ജബ്ബാര്‍ കരിപ്പൂരിലെത്തിയത്. 700 ഗ്രാം സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്നു. കസ്റ്റംസ്ഹാളില്‍ നടത്തത്തില്‍ സംശയം തോന്നിയ അധികൃതര്‍ ചോദ്യംചെയ്തപ്പോഴാണ് സ്വര്‍ണം ഒളിപ്പിച്ച വിവരം പറയുന്നത്. 116 ഗ്രാം വീതമുള്ള ആറ് സ്വര്‍ണക്കട്ടികളാണ് ഇയാളുടെ ശരീരത്തില്‍ നിന്നു കണ്ടെടുത്തത്. പിടികൂടിയ സ്വര്‍ണത്തിന്് 19.78 ലക്ഷം രൂപ വില വരും. ഇന്നലെ രാവിലെ ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് ഷാജുദ്ദീന്‍ കരിപ്പൂരിലെത്തിയത്.

RELATED STORIES

Share it
Top