കരിപ്പൂരില്‍ 35.93 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി: ബഹ്‌റയ്‌നില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ കുടക്കമ്പികളാക്കി കടത്താന്‍ശ്രമിച്ച 35.93 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. രാത്രി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ കോഴിക്കോട് ഉള്ള്യേരി കരിമ്പത്തറമ്മല്‍ വീട്ടില്‍ അബ്ദുല്‍ അസീസില്‍ നിന്നാണ് 1130 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്.
കസ്റ്റംസ് പരിശോധനയില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ബാഗേജിനുള്ളിലുണ്ടായിരുന്ന മൂന്ന് കുടകള്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്്. മൂന്ന് കുടയുടെയും അകത്തെ 96 കമ്പികള്‍ സ്വര്‍ണമാക്കി കടത്താനായിരുന്നു ശ്രമം. കുടയുടെ കമ്പികള്‍ പൊട്ടിച്ച് പരിശോധിച്ചപ്പോഴാണ് സ്വര്‍ണമാണെന്ന് വ്യക്തമായത്. പിടികൂടിയ സ്വര്‍ണത്തിന് 35.93 ലക്ഷം രൂപ വിലവരും. യാത്രക്കാരനെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടു.
കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍, ജോ. കമീഷണര്‍ അനീഷ് പി രാജന്‍, അസി.കമീഷണര്‍മാരായ നിഥിന്‍ലാല്‍, രാജേന്ദ്ര ബാബു, സൂപ്രണ്ടുമാരായ വി മുരളീധരന്‍, കെ സുബ്രഹ്മണ്യം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്.

RELATED STORIES

Share it
Top