കരിപ്പൂരില്‍ 11.97 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടികൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 11.97 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഇന്നലെ ദുബയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ കോഴിക്കോട് ഉണ്ണികുളം കക്കാട്ടുമ്മല്‍ അന്‍സഫില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. സംശയം തോന്നിയ കസ്റ്റംസ് ഇയാളുടെ ബാഗ് തുറന്നുപരിശോധിച്ചപ്പോഴാണ് കള്ളക്കടത്ത് കണ്ടെത്തിയത്. ബാഗിലുണ്ടായിരുന്ന കളിപ്പാട്ടത്തിനകത്തായിരുന്നു സ്വര്‍ണം. 447 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. കരിപ്പൂരില്‍ ഇലക്ട്രോണിക് സാധനങ്ങള്‍ക്കുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചുകടത്തുന്നത് വര്‍ധിച്ചിരിക്കുകയാണ്.

RELATED STORIES

Share it
Top