കരിപ്പൂരില്‍ ഹജ്ജ് സര്‍വ്വീസ് പുനരാരംഭിക്കാന്‍കേന്ദ്രത്തില്‍ ശ്രമം നടത്തും-കണ്ണന്താനം

കാണ്ടോട്ടി: കരിപ്പൂരില്‍ നിന്ന് നിര്‍ത്തലാക്കിയ വലിയ വിമാനങ്ങളുടെയും ഹജ്ജ് സര്‍വീസും പുനരാരംഭിക്കുന്നതിനും കേന്ദ്രത്തില്‍ ശ്രമം നടത്തുമെന്ന് കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.എയര്‍പോര്‍ട്ട് അതോറിറ്റിയുടെ സാമൂഹിക പ്രതിബദ്ധത പദ്ധതിയില്‍ (സിഎസ്ആര്‍)65 ലക്ഷം രൂപ ചെലവില്‍ കൊണ്ടോട്ടി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നിര്‍മ്മിച്ച അര്‍ബുദ നിര്‍ണയ-വയോജന പരിചരണ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ദില്ലിയില്‍ വ്യോമയാന മന്ത്രിയുമായി ചര്‍ച്ച ചെയ്തു പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കും. രാജ്യത്ത് നിന്ന് ഏറ്റവും കൂടുതല്‍ ഹജ്ജ് തീര്‍ത്ഥാടനകരുളള മലബാറിലുളളവര്‍ വിദൂര സ്ഥലങ്ങളില്‍ നിന്ന് വിമാനയാത്രക്ക് ആശ്രയിക്കുന്നത് ഏറെ പ്രയാസമാണ്.കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ അനുമതിക്കായി രാഷ്ട്രീയ നിറം നോക്കാതെയുളള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവര്‍ക്കൊപ്പം താനുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.പ്രശ്‌നങ്ങള്‍ സാധൂകരിക്കുന്നതിലും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളിലും മലപ്പുറം ജില്ല മാതൃതയാണെന്ന് കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.ജാതിയും മതവും വര്‍ഗവും രാഷ്ട്രീയവും നോക്കിയല്ല ഇത്തരം വിഷയങ്ങളില്‍ ഇവിടുത്തെ മനുഷ്യര്‍ പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. കരിപ്പൂരിലെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹാരം കാണുന്നതിന് ശ്രമങ്ങള്‍ തുടരുന്നതായി അദ്ദേഹം പറഞ്ഞു.കെട്ടിടത്തിന്റെ താക്കോല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ദ് ഡയറക്ടര്‍ എസ് ശ്രീകുമാര്‍ മലപ്പുറം ഡിഎംഒ ഡോ. കെ സക്കീനക്ക് കൈമാറി

RELATED STORIES

Share it
Top