കരിപ്പൂരില്‍ വ്യോമസേനയുടെ വലിയ വിമാനമിറങ്ങി

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യോമസേനയുടെ വലിയ വിമാനം വന്നിറങ്ങി. 245 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ കോഡ് ഡിയില്‍ പെടുന്ന (സി-17) വലിയ വിമാനമാണ് ഇന്നലെ ഉച്ചയോടെ കരിപ്പൂരിലെത്തിയത്.
അസമിലെ ദുരിതാശ്വാസ ക്യാംപിലേക്ക് സിഐഎസ്എഫ് ജവാന്‍മാരെ കൊണ്ടുപോകുന്നതിനു വേണ്ടിയാണ് വിമാനം എത്തിയത്. വൈകുന്നേരം 4.20ന് 240 ജവാന്‍മാരുമായി കരിപ്പൂരില്‍ നിന്ന് വിമാനം അസമിലേക്ക് പറന്നു.
277 ടണ്‍ ഭാരമുള്ള ഈ വിമാനം വലിയ വിമാനങ്ങളുടെ ശ്രേണിയില്‍ പെടുന്നതാണ്. കരിപ്പൂരില്‍ അനുമതി ലഭിച്ചാല്‍ സൗദി എയര്‍ലൈന്‍സ് സര്‍വീസിന് എത്തിക്കുന്ന വിമാനത്തേക്കാള്‍ 40 ടണ്‍ ഭാരം കൂടിയ വിമാനമാണ് ഇന്നലെ എത്തിയത്.
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്കായി പ്രതിഷേധം ഉയരുകയാണ്. വലിയ വിമാനങ്ങള്‍ക്ക് അനുമതി ഈയാഴ്ച ലഭിക്കുമെന്നാണ് അറിയുന്നത്. ഇതിനിടയിലാണ് എയര്‍ഫോഴ്‌സിന്റെ വലിയ വിമാനം വന്നെത്തിയത്.

RELATED STORIES

Share it
Top