കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ്: കാലിബറേഷന്‍ പരിശോധന പൂര്‍ത്തിയായി

കരിപ്പൂര്‍: കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന്റെ മുന്നോടിയായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) നിര്‍ദേശത്തില്‍ കാലിബറേഷന്‍ പരിശോധന പൂര്‍ത്തിയാക്കി. ഡില്‍ഹി വിമാന പരിശോധന യൂനിറ്റ് സാങ്കേതിക വിദഗ്ധരാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ കമ്മ്യൂണിക്കേഷന്‍, നാവിഗേഷന്‍ സര്‍വേലന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ രണ്ട് ഇന്‍സ്ട്രുമെ ന്റല്‍ ലാന്‍ഡിങ് സിസ്റ്റം കാലിബറേഷന്‍ നടത്തിയത്.
സാധാരണ ആറു മാസത്തിലൊരിക്കലാണ് കാലി—ബറേഷന്‍ വിമാനങ്ങള്‍ പരിശോധനയ്‌ക്കെത്താറുള്ളത്. എന്നാല്‍, പരിശോധനാ സമയമാവുന്നതിനു മുമ്പു തന്നെ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയതോടെ സുരക്ഷാ പരിശോധന നടത്തുകയായിരുന്നു. വിമാനങ്ങളുടെ ലാന്‍ഡിങിനെ സഹായിക്കുന്ന രണ്ട് ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സിസ്റ്റങ്ങളാണ് കാലിബറേഷന്‍ ഉപയോഗിച്ച് പരിശോധിച്ചത്. പരിശോധനയില്‍ ഉപകരണങ്ങള്‍ തൃപ്തികരമെന്നു ബോധ്യപ്പെട്ടു. ജോ. ജനറല്‍ മാനേജര്‍ മദന്‍ലാലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കാലിബറേഷന് നേതൃത്വം നല്‍കിയത്. കരിപ്പൂരില്‍ സൗദി എയര്‍െലെന്‍സ് വലിയ വിമാന സര്‍വീസിന് മുന്നൊരുക്കങ്ങള്‍ നടത്തിവരുകയാണ്.RELATED STORIES

Share it
Top