കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ പിന്‍മാറ്റം മലബാറിന്റെ വികസനക്കുതിപ്പിനു തിരിച്ചടിയായി: സെമിനാര്‍

കൊണ്ടോട്ടി: കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ പിന്മാറ്റം മലബാറിന്റെ വികസക്കുതിപ്പിന്
തിരിച്ചടിയായതായി മലബാറിന്റെ സാമ്പത്തിക വികസനത്തി ല്‍ വിമാനത്താവളത്തിന്റെ സ്വാധീനം എന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ 30-ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചാണ് എയര്‍പോര്‍ട്ട് അഥോറിറ്റി സെമിനാര്‍ സംഘടിപ്പിച്ചത്.
മലബാറിന്റെ ആയ്യൂര്‍വ്വേദ മേഖലയില്‍ വരെ 2015ലെ വലിയ വിമാനങ്ങളുടെ പിന്മാറ്റം പ്രതിഫലിപ്പിച്ചിട്ടുണ്ടെന്ന് ചടങ്ങി ല്‍ പ്രബന്ധമവതരിപ്പിച്ച പ്രഫ. എ പി അബ്ദുല്‍ വഹാബ് പറഞ്ഞു. വയനാട് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് എത്താന്‍ വിദേശികള്‍ ആഗ്രഹിക്കുമ്പോള്‍ ഇവര്‍ക്ക് കെച്ചിയിലേക്കാണ് വിമാന യാത്രസൗകര്യമുളളത്.ഇതോടെ ആലപ്പുഴയും മൂന്നാറും കണ്ട് അവര്‍മടങ്ങുന്നു.
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ മറ്റു വിദേശ രാജ്യങ്ങളിലേക്കും കരിപ്പൂരില്‍ നിന്ന് വിമാനങ്ങള്‍ വേണം. ഇന്ന് ബിസിനസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പോലും വിദേശ നാടുകള്‍ സന്ദര്‍ശിക്കാനുള്ള അവസരമുണ്ട്.
വിമാനമില്ലെന്ന പേരില്‍ മലബാറില്‍ നിന്നുളളവര്‍ കരിപ്പൂരിനെ തഴഞ്ഞ് കൊച്ചിയിലേക്ക് പോവുന്നു. വിമാനത്താവളത്തിന് സ്ഥലമേറ്റെടുപ്പിന് ജനം സഹകരിച്ചതാണ്.സ്ഥലമേറ്റെടുപ്പിന്റെ പേരില്‍ രണ്ടും മൂന്നും തവണ കുടിയൊഴിപ്പിക്കപ്പെടുമ്പോഴാണ് പ്രതിഷേധമുണ്ടാകുന്നത്. വിമാനത്താവളത്തിന്റെ വികസനം കരിപ്പൂര്‍ തൊട്ട് കോഴിക്കോട് ടൗണ്‍വരെ പ്രതിഫലിപ്പിച്ചതാണ് എന്നാല്‍ ഇന്ന് കരിപ്പൂര്‍ നിലനില്‍പ്പിനായി കിതക്കുകയാണ്.
ഇന്ത്യയിലെ വന്‍നഗരങ്ങളായ കൊല്‍ക്കത്തക്കും ഇപ്പോ ള്‍ ചെന്നൈക്കും സംഭവിച്ചതു പോലെ പ്രതാപം ഇല്ലാതാകുന്ന അവസ്ഥ കരിപ്പൂരിനുമുണ്ടാവരുത്. അറേബ്യയുമായുള്ള കടല്‍മാര്‍ഗമുള്ള ബന്ധത്തിന് കരിപ്പൂര്‍ വഴി ആകാശവാതില്‍ തുറന്നിടണമെന്നും സെമിനാര്‍ അഭിപ്രായപ്പെടുന്നു. സെമിനാ ര്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.
എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ ടി രാധാകൃഷ്ണ അധ്യക്ഷനായി. മുന്‍ഡയറക്ടര്‍ സി വിജയകുമാര്‍, കാലിക്കറ്റ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ഐപ്പ് തോമസ്,അസി. പ്രഫ. അരുണ്‍ വേലായുധന്‍, മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം പ്രവര്‍ത്തകരായ ഹസ്സന്‍ തിക്കോടി കെ എം ബഷീര്‍ സംസാരിച്ചു.

RELATED STORIES

Share it
Top