കരിപ്പൂരില്‍ മിശ്രിതത്തില്‍ ലയിപ്പിച്ച് കടത്തിയ മൂന്ന് കിലോ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: ശരീരത്തില്‍ മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ചു കടത്തിയ മൂന്ന് കിലോ സ്വര്‍ണ്ണവുമായി യാത്രക്കാരന്‍ കരിപ്പൂര്‍ എയര്‍ കസ്റ്റംസിന്റെ പിടിയിലായി.ശനിയാഴ്ച രാവിലെ അബൂദാബിയില്‍ നിന്നുളള എയര്‍ഇന്ത്യ എക്‌സപ്രസിന്റെ ഐ എക്‌സ്-348 വിമാനത്തില്‍ കരിപ്പൂരിലെത്തിയ നാദാപുരം ജന്‍ഷീര്‍(22)എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.  വിമാനമിറങ്ങി കസ്റ്റംസ് ഹാളില്‍ പരിശോധനക്കെത്തിയപ്പോള്‍ ഇയാളുടെ നടത്തത്തില്‍ തോന്നിയ സംശയത്തിലാണ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തത്. രണ്ട് കാലുകളില്‍ എട്ടുപൊതികളിലായി മിശ്രിത രൂപത്തിലായിരുന്നു സ്വര്‍ണ്ണമുണ്ടായിരുന്നത്.ഓരോ കാലിലും നാലു പൊതികള്‍ വീതം വെച്ചുകെട്ടി അതിനു മുകളില്‍ ബാന്‍ഡേജിട്ടാണ്  ഇയാള്‍ വന്നിരുന്നത്. കളിമണ്ണ് രൂപത്തിലുളള എട്ടു പ്ലാസ്റ്റിക് കവറില്‍ നാലര കിലോ മിശ്രിതമാണ് പിടിച്ചെടുത്തത്.    പിടികൂടിയ പൊതികള്‍ മരുന്നാണെന്ന് പറഞ്ഞ് കസ്റ്റംസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവ ലാബിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. മൂന്ന് കിലോ സ്വര്‍ണ്ണമാണ് മിശ്രിതത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്തത്. മിശ്രിതത്തില്‍ സ്വര്‍ണം പൊടിച്ച് കലര്‍ത്തിയാണ് ഇയാള്‍ കൊണ്ടുവന്നത്.സാധാരണ പരിശോധനകളില്‍ കണ്ടെത്താന്‍ കഴിയാത്ത രീതിയിലായിരുന്നു സ്വര്‍ണം. ഇവക്ക് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 80 ലക്ഷം രൂപ വില ലഭിക്കും. കസ്റ്റംസ് അസി.കമ്മീഷണര്‍ എം മുഹമ്മദ് റാഫിഖിന്റെ നിര്‍ദേശത്തില്‍ സൂപ്രണ്ട് ദാസ്മാലിക്,സുബ്രഹ്മണ്യന്‍,മുഹമ്മദ് അശ്‌റഫ്, ഇന്‍സ്‌പെക്ടര്‍ രാംലാല്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.കിടത്തി ചികില്‍സയ്ക്ക് നടപടിയായില്ലകരുവാരകുണ്ട്: കരുവാരക്കുണ്ട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികില്‍സക്ക നടപടിയാവാത്തതിനാല്‍ ജനങ്ങള്‍ പ്രയാസത്തിലായി. ഡോക്ടര്‍മാരും അടിസ്ഥാന സൗകര്യങ്ങളും ആവശ്യത്തിനുണ്ട്. കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് തയ്യാറുമാണ്. എന്നാല്‍ നഴ്‌സുമാരുള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവാണ് ഏക തടസ്സം. കരുവാരക്കുണ്ടിലാവട്ടെ രാത്രികാല ചികില്‍സാ സൗകര്യമുള്ള ഒരു സ്വകാര്യ ആശുപത്രി പോലും ഇല്ല. 2009 ല്‍ ആശുപത്രി സാമൂഹിക ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയെങ്കിലും അത് പേരില്‍ മാത്രം ഒതുങ്ങി.എന്നാല്‍ പിന്നീട് എ പി അനില്‍കുമാര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള അരക്കോടി രൂപ കൊണ്ട് പുരുഷവനിത വാര്‍ഡുകളടങ്ങുന്ന കെട്ടിടം നിര്‍മിച്ചു. ഇതിപ്പോള്‍ വെറുതെ കിടക്കുകയാണ്. ലബോറട്ടറി, ദന്ത വിഭാഗം എന്നിവക്കുള്ള കെട്ടിടം ബ്‌ളോക്ക് പഞ്ചായത്തും നിര്‍മിച്ചു. വൃദ്ധര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള കെട്ടിടവും പ്രതിരോധ കുത്തിവെപ്പിനുള്ള കെട്ടിടവും നിര്‍മാണത്തിലാണ്.ഇതിന് പുറമെ പത്ത് യൂണിറ്റടങ്ങുന്ന രണ്ട് ടോയ്‌ലറ്റ് ബ്‌ളോക്കുകള്‍ക്ക് ബ്‌ളോക്ക് പഞ്ചായത്ത് തുകയനുവദിച്ചിട്ടുമുണ്ട്. സൗകര്യങ്ങളെല്ലാമുണ്ടെങ്കിലും കിടത്തിച്ചികില്‍സ തുടങ്ങാനുള്ള ഒരു നടപടിയും ഇതുവരെയായിട്ടില്ല. സ്റ്റാഫ് നഴ്‌സ്, നഴ്‌സിങ് അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍, ലാബ് അസിസ്റ്റന്റ്, പിടിഎസ് എന്നിവരെയാണ് കൂടുതലായി നിയമിക്കേണ്ടത്.

RELATED STORIES

Share it
Top