കരിപ്പൂരിന്റെ കാറ്റഗറി മാറ്റത്തില്‍ പ്രതിഷേധം

ഉയരണം: കോടിയേരിതിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ കാറ്റഗറിയില്‍ മാറ്റം വരുത്തിയ നടപടി—ക്കെതിരേ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ടെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സ്ഥാനം നേരത്തെയുണ്ടായിരുന്ന കാറ്റഗറി 9ല്‍ നിന്ന് 7 ആയി കുറച്ചിരിക്കുകയാണ്. ഇതുമൂലം ഇനിമുതല്‍ 180 പേര്‍ക്ക് യാത്രചെയ്യാവുന്ന എയര്‍ ക്രാഫ്റ്റുകള്‍ക്ക് മാത്രമേ ഇനി കരിപ്പൂരില്‍ സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കുകയുള്ളൂ. ഇത് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുക. മലബാര്‍ മേഖലയുടെ വികസനത്തിന് ആക്കം കൂട്ടിയിരുന്ന വിമാനത്താവളത്തെ ഇല്ലാതാക്കാനുള്ള നടപടിയാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഇതിനെതിരേ ശക്തമായ ബഹുജന പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top