കരിപ്പപ്പൂര്‍ വിമാനത്താവള അവഗണനയ്‌ക്കെതിരേ എംപി ഉപവസിക്കും

കോഴിക്കോട്: കോഴിക്കോട് എയര്‍പോര്‍ട്ടില്‍ വലിയ വിമാനങ്ങള്‍ക്കിറങ്ങാന്‍ അനുമതി നല്‍കുക, ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റ് അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എം കെ രാഘവന്‍ എംപി ഉപവാസിക്കും. 12ന് രാവിലെ ഒമ്പത് മുതല്‍ 13ന് രാവിലെ ഒമ്പത് വരെ കോഴിക്കോട് നഗരത്തിലാണ് ഉപവസിക്കുകയെന്ന് യുഡിഎഫ്് നേതാക്കളും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മലപ്പുറം എംപി പി കെ കുഞ്ഞാലിക്കുട്ടി ഉപവാസം ഉദ്ഘാടനം ചെയ്യും. ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന പൊതു മേഖലാ വിമാനത്താവളങ്ങളിലൊന്നാണ് കോഴിക്കോട്. എന്നാല്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ച ശേഷം യാത്രക്കാരുടെ എണ്ണത്തില്‍ 16ാം സ്ഥാനത്തേക്കും ചരക്കു നീക്കത്തിന്റെ കാര്യത്തില്‍ 12ാം സ്ഥാനത്തേക്കും പിന്നാക്കം പോയി. ഹജിമാര്‍ക്കായി എല്ലാ സൗകര്യങ്ങളോടെയുമുള്ള ഹജ്ജ് ഹൗസ്  വിമാനത്താവളത്തിനടുത്തുണ്ട്.
സംസ്ഥാനത്ത് മലബാറില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ഹജ്ജിന് പോവുന്നത്. എന്നിട്ടും ഹജ്ജ് എംപാര്‍ക്കേഷന്‍ അനുവദിക്കുന്നില്ല. വലിയൊരു അപകടം നടന്ന മംഗലാപുരത്തിന് പോലും ഹജ്ജ് എംപാര്‍ക്കേഷനും വിമാനങ്ങള്‍ക്കിറങ്ങാന്‍ അനുമതിയും നല്‍കുന്ന അധികൃതര്‍ കോഴിക്കോടിനെ അവഗണിക്കുകയാണ്. ഇതിന് പിന്നില്‍ ചില ഗൂഡശക്തികളുണ്ടനേതാക്കള്‍ പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി ശങ്കരന്‍, ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, കേരള കോണ്‍ഗ്രസ്(എം) ജില്ലാ സെക്രട്ടറി ബാബുരാജ്, കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് വീരാന്‍കുട്ടി, എം എ റസാഖ് മാസ്റ്റര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top