കരിഞ്ചോല ദുരന്തം: നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കും- മന്ത്രി

താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ട് കാണാതായവര്‍ക്കായി ലാന്‍ഡ് സ്‌കാനര്‍ എത്തിച്ചു പരിശോധന ആരംഭിച്ചു. കട്ടിപ്പാറ ദുരന്തത്തില്‍പെട്ടവര്‍ക്കുള്ള നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച് കാബിനറ്റ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ദുരന്തപ്രദേശമായ കരിഞ്ചോലമല സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്തത്തെ കുറിച്ചുള്ള പൂര്‍ണമായ കണക്കുകള്‍ ലഭിച്ച ശേഷം നഷ്ടപരിഹാരം തീരുമാനിക്കും. പരിസ്ഥിതി ലോല മേഖലയിലെ അനധികൃത നിര്‍മാണം ശ്രദ്ധയില്‍പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top