കരിഞ്ചോലമലയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി എന്‍എസ്എസ് തട്ടുകട

മാവൂര്‍: കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കു കൈതാങ്ങാവാന്‍ എന്‍എസ്എസ് കൂട്ടായ്മ. വീട് നഷ്ടപ്പെട്ട രണ്ടു കുടുംബങ്ങള്‍ക്ക് വീട് വച്ചുകൊടുക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളികളാവാന്‍ മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റിയര്‍മാര്‍ “നാടന്‍ തട്ടുകട-ജ്യൂസ് കട നടത്തി ധനസമാഹരണം നടത്തുന്നു.
സ്‌കൂള്‍ ആര്‍ട്‌സ് ഫെസ്റ്റിനോടനുബന്ധിച്ചാണ് കുട്ടികള്‍ വീടുകളില്‍ നിര്‍മിച്ച നാടന്‍ പലഹാരങ്ങള്‍ വില്‍പനക്ക്്് ഒരുക്കുന്നത്. ഇലയട, ചിക്കന്‍ റോള്‍, പഫ്‌സ്, കട്‌ലറ്റ്, കുമ്പിളപ്പം, പക്കവട, കടല, നെല്ലിക്ക, വിവിധതരം ഉപ്പിലിട്ടത് എന്നിവയും മില്‍ക്ക് സര്‍ബത്, ഫ്രഷ് ലൈം, മിന്റ് ലൈം, മാജിക് ലൈം, പൈനാപ്പിള്‍ ലൈം, ഗ്രേപ്പ് ജ്യൂസ്, ക്യൂക്കുംബര്‍ ജ്യൂസ്, ഓറഞ്ച് ജ്യൂസ് എന്നിവയും തയ്യാറാക്കിയിരുന്നു. 22 വിഭവങ്ങളാണ് സ്റ്റാളില്‍ വിറ്റഴിച്ചത്.
നേരത്തെ സ്‌പോര്‍ട്‌സ് ദിനത്തിലും വളണ്ടിയര്‍മാര്‍ തട്ടുകട നടത്തി പണം ശേഖരിച്ചിരുന്നു. ഈ തുകയും കൂടി ചേര്‍ത്ത് നാളെ കരിഞ്ചോലമല ഗൃഹനിര്‍മാണ ഫണ്ടിലേക്ക് നല്‍കും.
പ്രിന്‍സിപ്പല്‍ ടി എം ശൈലജ ദേവി പരിപാടി ഉദ്ഘാടനം ചെയ്തു. അബിന്‍രാജ് പി, മൃണാള്‍ സി പി, അഭിനന്ദ്, അശ്വിന്‍ കൃഷ്ണ, സ്‌നേഹ ചന്ദ്രന്‍, ശരണ്യ, വൃന്ദ, അബിന, ശിഖ, ജിഷ്മ, ഹര്‍ഷക്, അഖില്‍ സി കെ, സ്‌നേഹ, അംന മഹേഷ്, സോന, മേഘ, ഷഫാഫ്, ബിലാല്‍, മാളവിക തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംരംഭം. കുട്ടികളില്‍ നിന്നും നല്ല പ്രതികരണം ലഭിച്ചതിന്റെ ആവേശത്തിലാണ് വോളന്റിയര്‍മാര്‍. എന്‍എസ്എസ് പെര്‍ഫോമന്‍സ് അസ്സെസ്സ്‌മെന്റ് കമ്മറ്റി അംഗം മിനി എ പി, പ്രോഗ്രാം ഓഫിസര്‍ ഷീബ കെ, മറ്റു അധ്യാപകര്‍ പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്.

RELATED STORIES

Share it
Top