കരിങ്കല്‍ക്വാറിയില്‍ വാളുകള്‍ കണ്ടെത്തി

കുറ്റിപ്പുറം: തവനൂര്‍ മറവഞ്ചേരിയിലെ പഴയ കരിങ്കല്‍ ക്വാറിയില്‍ നിന്നും വാളുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മറവഞ്ചേരി ചാലപ്പുറം കോളനിയിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ക്വാറി വൃത്തിയാക്കുമ്പോഴായിരുന്നു 11 വാളുകള്‍ കണ്ടെടുത്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കരിങ്കല്‍ ഖനനം നടത്തിയിരുന്ന ഈ ക്വാറി പിന്നീട് ഖനനം നിര്‍ത്തിവെക്കുകയായിരുന്നു.
ഈ ക്വാറിയില്‍ നിന്നും വീണ്ടും കരിങ്കല്ല് ഖനനം ചെയ്‌തെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ക്വാറി വൃത്തിയാക്കുന്നതിനിടെയാണു തൊഴിലാളിക ള്‍ വടിവാള്‍ കണ്ടെടുത്തത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ കുറ്റിപ്പുറം പോലിസ് വടിവാള്‍ കസ്റ്റഡിയിലെടുത്തു. വാളുകള്‍ക്ക് ഏറെകാലത്തെ പഴക്കമുണ്ടെന്നും തുരുമ്പിച്ച നിലയിലുള്ളതാണെന്നും കുറ്റിപ്പുറം എസ്‌ഐ നിപുണ്‍ ശങ്കര്‍ പറഞ്ഞു. ക്വാറിയില പ്രവര്‍ത്തനങ്ങ ള്‍ അവസാനിപ്പിക്കുമ്പോള്‍ അന്നത്തെ തൊഴിലാളികള്‍ ഉപേക്ഷിച്ചതാകാം വാളുകളെന്ന നിഗമനത്തിലാണു പോലിസ്. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് എസ്‌ഐ നിപുണ്‍ ശങ്കര്‍ പറഞ്ഞു.

RELATED STORIES

Share it
Top