കരാറുവല്‍ക്കരണത്തെ ശക്തമായി എതിര്‍ക്കും: എസ്ഡിടിയു

കോട്ടക്കല്‍:  കരാറുവല്‍ക്കരണമടക്കം തൊഴില്‍ മേഖലയെ തകര്‍ക്കുന്ന തരത്തില്‍ കേന്ദ്ര,കേരള സര്‍ക്കാരുകളുടെ സമീപനത്തെ ശക്തമായി എതിര്‍ക്കുമെന്ന് എസ്ഡിടിയു ജില്ലാ സെക്രട്ടറി ഹംസ അങ്ങാടിപ്പുറം പറഞ്ഞു.  എസ്ഡിടിയു കോട്ടക്കല്‍ മേഖലാ കമ്മിറ്റിരൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പറപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് മെംബര്‍ പി കെ ശശി ഉദ്്ഘാടനം ചെയ്തു. റാഫി എടരിക്കോട് അധ്യക്ഷതവഹിച്ചു. കമ്മിറ്റി  പ്രസിഡന്റായി പുന്നക്കോടന്‍ അഷ്‌റഫ്, വൈസ് പ്രസിഡന്റുമാരായി എന്‍ കെ നാസര്‍, ഷഫീഖ് കോട്ടക്കല്‍, സെക്രട്ടറി എം പി അക്ബര്‍, ജോയിന്റ് സെക്രട്ടറിമാരായി ഉബൈദ് പൊന്മള, കെ റാഫി,ഖജാഞ്ചി ഇ കെ അബ്ദുല്‍ സലാം എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ഹാരിസ് പറപ്പൂര്‍, ഹംസ ഒതുക്കുങ്ങല്‍, റാഫി കൊളക്കാടന്‍, സലാം തലകാപ്പ് എന്നിവരേയും തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top