കരാറുകാരനെതിരേ പരാതിയുമായി നാട്ടുകാര്‍

ചവറ: റോഡിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ കരാറുകാരന്‍ ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചവറ ബിഡിഒ ഡി പ്രസന്നന്‍ പിള്ള യ്ക്ക് മുമ്പില്‍ പ്രതിഷേധ സമരവുമായി എത്തി. പന്മന വടക്കുംതല വിളക്കുമാടം കഞ്ചവന റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കരാറുകാരന്‍ പാതി വഴിയില്‍ ഇട്ടിരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു്. ഉണ്ടായിരുന്ന റോഡ് കുത്തിപ്പൊളിച്ച് മെറ്റില്‍ പാകിയെങ്കിലും തുടര്‍ നിര്‍മാണ പ്രവര്‍ത്തികള്‍ ചെയ്യാതെ കരാറുകാരന്‍ യാത്രക്കാരെയും നാട്ടുകാരെയും വലയ്കുന്നതെന്നാണ് ഗ്രാമപ്പഞ്ചായത്തംഗം റഷീന പറഞ്ഞു. ഇവിടെ നിരവധി  ഇരുചക്ര വാഹനങ്ങളും  കാല്‍നടയാത്രക്കാരും അപകടത്തില്‍പ്പെടുകയും ചെയ്യുന്നുണ്ട്. 60 പേര്‍ ഒപ്പിട്ട പരാതി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലായെന്ന് പ്രതിഷേധക്കാര്‍ ചവറ ബി ഡി ഓയോട് പറഞ്ഞു. രണ്ട് ഫണ്ടുകളിലായി 12 ലക്ഷം രൂപയാണ് റോഡിന്റെ നിര്‍മാണത്തിനായി നല്‍കിയിരിക്കുന്നത്. സംഭവം അറിഞ്ഞ് ആര്‍എസ്പി വടക്കുംതല കമ്മിറ്റി പ്രതിഷേധക്കാര്‍ക്ക് പിന്‍തുണയുമായി രംഗത്തുവന്നു. കരാറുകാരന് നോട്ടീസ് നല്‍കി ഉടന്‍ നിര്‍മാണ പ്രവര്‍ത്തികള്‍പൂര്‍ത്തീക്കരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കാമെന്ന് ബിഡിഒ നല്‍കിയ ഉറപ്പിലാണ് പ്രതിഷേധക്കാര്‍ മടങ്ങിപ്പോയത്.  സി ഉണ്ണിക്കൃഷ്ണന്‍ ,ജെ അനില്‍ ,സദാശിവന്‍ ,എസ് എച്ച് എ സലിം, തങ്ങള്‍ക്കുഞ്ഞ് ,നിഷ ,സഫിയത്ത്  പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ അനില്‍ ഭരതന്‍ ,രാകേഷ് എന്നിവരും പിന്തുണയുമായി എത്തി.

RELATED STORIES

Share it
Top