കരാറിനകം ബാങ്ക് അഴിമതി: അനിശ്ചിതകാല ധര്‍ണ തുടങ്ങി

കണ്ണൂര്‍: കരാറിനകം സഹകരണ ബാങ്കിലെ അഴിമതിക്കെതിരേ ബാങ്ക് സംരക്ഷണ സമിതിയുടെയും ജനകീയ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇടപാടുകാര്‍ കലക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല ധര്‍ണ തുടങ്ങി.
കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുക, കെ ശാന്തകുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ നീക്കുക, സംഘത്തിനുണ്ടായ സാമ്പത്തികനഷ്ടം ബാങ്ക് ജീവനക്കാരില്‍നിന്നും ഭരണ സമിതി അംഗങ്ങളില്‍നിന്നും ഈടാക്കുക, പണയ ഉരുപ്പടി മോഷണം പോയത് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. മുന്‍ എംഎല്‍എ എ പി അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു.
കെ വി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ സുരേന്ദ്രന്‍, കരിക്കന്‍ ബാലന്‍, മുകേഷ് ചാല, വി കെ ശ്രീജിത്ത് സംസാരിച്ചു.

RELATED STORIES

Share it
Top