കരാര്‍ പ്രകാരമുള്ള തുക കൈമാറി: നിര്‍മാതാക്കള്‍

തിരുവനന്തപുരം: നൈജീരിയന്‍ താരമായ സാമുവല്‍ അബിയോള റോബിന്‍സന്റെ ആരോപണങ്ങള്‍ തള്ളി “സുഡാനി ഫ്രം നൈജീരിയ’യുടെ നിര്‍മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും. ചെറിയ നിര്‍മാണ ചെലവില്‍ പൂര്‍ത്തിയാക്കേണ്ട സിനിമ എന്ന നിലയില്‍ വേതനത്തെ സംബന്ധിച്ച വ്യക്തമായ ചിത്രം നല്‍കിയി—രുന്നു. ഇത് അദ്ദേഹം രേഖാമൂലം സമ്മതിച്ചതാണെന്നും ഇരുവരും ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
വാണിജ്യവിജയം നേടുന്നപക്ഷം എല്ലാവര്‍ക്കും ആ സന്തോഷത്തില്‍ നിന്നുള്ള അംശം ലഭ്യമാക്കാന്‍ കഴിയട്ടെയെന്ന പ്രത്യാശ അദ്ദേഹവുമായി പങ്കുവച്ചിരുന്നു. സിനിമയുടെ വിജയത്തിനു സാമുവല്‍ നല്‍കിയ വിലകല്‍പിക്കാനാവാത്ത പങ്കിനോട് നീതി പുലര്‍ത്തുന്ന സമ്മാനത്തുക നല്‍കണമെന്നാണ് ആഗ്രഹം. കരാറിനു പുറത്തുള്ള ഒരു ധാര്‍മിക ചിന്ത മാത്രമാണിതെന്നും ഇരുവരും വ്യക്തമാക്കി. അദ്ദേഹത്തിനു തെറ്റിദ്ധാരണകള്‍ തിരുത്താന്‍ സാധിക്കുമെന്ന് കരുതുന്നതായും ഇരുവരും വ്യക്തമാക്കി.

RELATED STORIES

Share it
Top