കരാര്‍ നിയമനം: സര്‍ക്കാര്‍ ഉത്തരവിനെതിരേ കെയുഡബ്ല്യൂജെ-കെഎന്‍ഇഎഫ് പ്രതിഷേധം

തൃശൂര്‍: വ്യവസായ മേഖലയില്‍ കരാര്‍ നിയമനം വ്യാപകമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയും കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയും സംയുക്തമായി പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി.
തൃശൂര്‍ പ്രസ് ക്ലബ്ബിന് മുന്‍പില്‍ നിന്നും ആരംഭിച്ച പ്രകടനം കോര്‍പ്പറേഷന്‍ ഓഫീസിന് മുന്‍പില്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന പൊതുയോഗം ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. കെയുഡബ്ല്യൂജെ ജില്ലാ പ്രസിഡന്റ് കെ പ്രഭാത് അധ്യക്ഷത വഹിച്ചു.
ബെഫി സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രന്‍, കെയുഡബ്ല്യുജെ സംസ്ഥാന ഖജാഞ്ചി പി സി സെബാസ്റ്റ്യന്‍, സംസ്ഥാനസമിതിയംഗം ഇ എസ് സുഭാഷ്, കെ എന്‍ ഇ എഫ് ജില്ലാ പ്രസിഡന്റ് എം കെ ഉണ്ണികൃഷ്ണന്‍, ജില്ലാ സെക്രട്ടറി പി ടി അനില്‍, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ പത്മനാഭന്‍, മുന്‍ സംസ്ഥാന സെക്രട്ടറി എന്‍ ശ്രീകുമാര്‍, മാധ്യമപ്രവര്‍ത്തകരായ എന്‍ മധു, സി പി സജിത്ത്, കെഎന്‍ഇഎഫ് സംസ്ഥാനസമിതിയംഗം ടോം പനയ്ക്കല്‍, കെയുഡബ്ല്യൂജെ ജില്ലാ സെക്രട്ടറി എം വി വിനീത സംസാരിച്ചു.

RELATED STORIES

Share it
Top