കരാര്‍ അടിസ്ഥാനത്തില്‍ പരിശീലകയാവാനില്ല:ഒ പി ജെയ്ഷതിരുവനന്തപുരം: ഒളിംപ്യന്‍ ഒ പി ജയ്ഷയുള്‍പ്പെടെയുളള കായികതാരങ്ങള്‍ക്ക് വീണ്ടും സര്‍ക്കാര്‍ അവഗണന. കേരള സ്‌പോര്‍ട്‌സ്് കൗണ്‍സിലില്‍ പരിശീലക സ്ഥാനം നല്‍കുന്നത് കരാര്‍ അടിസ്ഥാനത്തില്‍.  കരാര്‍ അടിസ്ഥാനത്തില്‍ പരിശീലകയാകാനില്ലെന്ന് ഒ പി ജെയ്ഷ പറഞ്ഞു. ഓപറേഷന്‍ ഒളിംപ്യയുടെ ഭാഗമായാണ് ഒളിംപ്യന്‍മാരായ പി അനില്‍കുമാര്‍, ഒ പി ജെയ്ഷ, പി ടി പൗലോസ് എന്നിവരെ പരിശീലകരായി നിയമിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തീരുമാനിച്ചത്. ജൂണ്‍ ഒന്നിന് മൂവര്‍ക്കും നിയമനം നല്‍കുമെന്നും ജില്ലകള്‍ തോറും ടാലന്റ് ഹണ്ട് നടത്തി മികച്ച പ്രതിഭകളെ കണ്ടെത്തുകയാണ് മൂവരുടെയും ചുമതലയെന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നു.നിലവിലെ സാഹചര്യത്തില്‍ കരാറടിസ്ഥാനത്തില്‍ പരിശീലയാകാനില്ലെന്നും സ്ഥിരനിയമനമാണ് ആഗ്രഹിച്ചതെന്നും ഒ പി ജെയ്ഷ പറഞ്ഞു.  നിലവില്‍ റെയില്‍വേയില്‍ സ്ഥിരം ജീവനക്കാരിയാണ് ജെയ്ഷ. ഈ ജോലി കളഞ്ഞ് കരാര്‍ അടിസ്ഥാനത്തില്‍ പരിശീലകയാവാനില്ലെന്ന നിലപാടിലാണ് താരം.

RELATED STORIES

Share it
Top