കരസേനാ അംഗങ്ങളുടെ എണ്ണം വെട്ടിക്കുറച്ചേക്കും

ന്യൂഡല്‍ഹി: രാജ്യത്തെ കരസേനാ അംഗങ്ങളുടെ എണ്ണം അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ വെട്ടിക്കുറച്ചേക്കും. അംഗങ്ങളുടെ എണ്ണത്തില്‍ ഒന്നര ലക്ഷത്തോളം കുറവു വരുത്താനാണ് നീക്കം. സേനയെ രാകി മിനുക്കുന്നതിനും ഫലപ്രദമായ പ്രവര്‍ത്തനത്തിനുമായാണ് നടപടിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ സൈനികരുടെ എണ്ണത്തില്‍ 50,000ഓളം കുറവുവരുത്തും. 2022-23 വര്‍ഷത്തോടെ ഒരുലക്ഷത്തോളം വെട്ടിക്കുറയ്ക്കല്‍ സൈനികരുടെ എണ്ണത്തിലുണ്ടാവും. ഇക്കാര്യം സംബന്ധിച്ച് പഠനം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

RELATED STORIES

Share it
Top