കരള്‍ മാറ്റിവയ്ക്കണം; വേണം സത്താറിനൊരു കൈത്താങ്ങ്

താമരശ്ശേരി:  പൂനൂരിലെ വ്യാപാരിയായ കാന്തപുരം മാവുള്ളകണ്ടി സത്താര്‍ കരള്‍രോഗ  ബാധിതനായി മണിപ്പാല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. എത്രയുംവേഗം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാവാനാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. ശസ്ത്രക്രിയക്കും അനുബന്ധ ചെലവുകള്‍ക്കുമായി 40 ലക്ഷം രൂപയോളം ചിലവു വരും. ഉപജീവനത്തിനായി  കച്ചവടം നടത്തിവന്ന സത്താറിന്റെ കുടുംബത്തിന് താങ്ങാനാവുന്നതിലപ്പുറമാണിത്.
ഭാര്യയും വിദ്യാര്‍ഥികളായ മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഈ ഗ്രഹനാഥന്‍. ചികില്‍സക്ക് പണം കണ്ടെത്താന്‍ നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ചു.  എം കെ രാഘവന്‍ എംപി മുഖ്യരക്ഷാധികാരിയും പുരുഷന്‍ കടലുണ്ടി എംഎഎ, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ ടി ബിനോയ് അടക്കമുള്ള  ജനപ്രതിനിധികള്‍  രക്ഷാധികാരികളും സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലത്ത് ചെയര്‍മാനും ജില്ലാപഞ്ചായത്ത് അംഗം നജീബ് കാന്തപുരം കണ്‍വീനറും വ്യാപാരി പ്രസിഡന്റ് താര അബ്ദുറഹിമാന്‍ഹാജി ട്രഷററുമായാണ് കമ്മറ്റി രൂപീകരിച്ചത്.
ധനസമാഹരണത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ താമരശ്ശേരി ടൗണ്‍ ബ്രാഞ്ചില്‍ സംയുക്ത അക്കൗണ്ട് ആരംഭിച്ചു. നമ്പര്‍: 37617022455,  ഐ എഫ് സി കോഡ് 0014576. ഫോണ്‍- 9895 932 552, 9744 891 816.

RELATED STORIES

Share it
Top