കരനെല്‍ കൃഷി തിരിച്ചുപിടിക്കാന്‍ ഒഴുകൂര്‍ സ്വയം സഹായകസംഘംകൊണ്ടോട്ടി: കരനെല്‍ കൃഷിയില്‍ ഒഴുകൂരിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ ഒഴുകൂര്‍ സ്വയം സഹായക സംഘംവിത്തുവിതച്ചു.മൊറയൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലിലെ വറളോട്,കറക്കംതൊടു,കാമ്പുറം,പാലശ്ശേരി തുടങ്ങി നാല് ഏക്കര്‍ സ്ഥലത്തണ് കൃഷി ഇറക്കിയത്.സ്വകാര്യവ്യക്തികളുടെ ഭൂമിയില്‍ ,നിലം ഒരുക്കിയതും വിത്തെവിതച്ചതും സംഘം പ്രവര്‍ത്തകരായിരുന്നു. കളപറി,വളംചേര്‍ക്കല്‍,കൊയ്ത്,മുതലായ മുഴുവന്‍ കാര്യങ്ങളും പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍തന്നെ നടക്കും.110 ദിവസം മൂപ്പുള്ള ഉമ വിത്താണ് വിതച്ചത്.ഓണത്തിന് വിളവെടുക്കുകയാണ്‌ലക്ഷ്യം.മൊറയൂര്‍കൃഷിഭവന്റെമേല്‍ നോട്ടത്തിലാണ്കൃഷി.കൃഷിക്കുവേണ്ടവിത്ത് ലഭ്യമാക്കിയതും സാങ്കേതിക സഹായം ചെയ്യുന്നതും കൃഷിഭവനാണ്.അന്യം നിന്നുകൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്‌കാരം തിരിച്ചെത്തിക്കുക എന്നതാണ് യുവകൂട്ടായ്മയുടെ ലക്ഷ്യം. ഇതിനായി,കരനെല്‍ കൃഷിക്ക് താല്‍പ്പര്യമുള്ള പ്രദേശത്തെ ആര്‍ക്കും സഹായം ചെയ്തു കൊടുക്കാനു സ്വയം സഹായക സംഘം തയ്യാറാണ്. വിത്ത്‌വതയ്ക്ക് ഒഴുകൂരിലെ പഴയകാല കര്‍ഷകന്‍ മാളിയേക്കല്‍ മഹ്മൂദ് നേതൃത്വം നല്‍കി.വറളോട്ടില്‍ നടന്ന പരിപാടി മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എം.സലീം ഉദ്ഘാടനം ചെയ്തു.വൈസ്പ്രസിഡണ്ട് ബുഷ്‌റ പാവുക്കാടന്‍ അധ്യക്ഷത വഹിച്ചു.സംഘം പ്രസിഡണ്ട് ആര്‍.കെ.ദാസ്,സെക്രട്ടറി പി.നൗഷാദ്,എ.കെ.സുരേന്ദ്രന്‍,എം.ശിഹാബ്, നേതൃത്വം നല്‍കി.

RELATED STORIES

Share it
Top