കരകൗശല നിര്‍മാണശാലയില്‍തീപ്പിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

പള്ളുരുത്തി: ഏറണാട്ട് ടെമ്പി ള്‍ റോഡില്‍ കരകൗശല നിര്‍മാണശാലയില്‍  തീപ്പിടിത്തം. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയുണ്ടായ അഗ്‌നിബാധയില്‍ കരകൗശല നിര്‍മാണ യൂനിറ്റ് പൂര്‍ണമായും കത്തിയമര്‍ന്നു. നിര്‍മാണം പൂര്‍ത്തിയാക്കിയ കരകൗശല വസ്തുക്കളും മെഷീനുകളും കത്തി നശിച്ചിട്ടുണ്ട്. ഏറണാട്ട് ടെമ്പിള്‍ റോഡില്‍ ലൗജന്റെ ഉടമസ്ഥതയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. തീപ്പിടിത്തം നടന്ന വിവരം സമീപവാസികളാണ് ഫയര്‍ഫോഴ്‌സില്‍ അറിയിച്ചത്. സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന ഷെഡും മര ഉരുപ്പടികളും തീപ്പിടിത്തത്തില്‍ നശിച്ചു. തീ പടര്‍ന്നു പിടിച്ചതോടെ സമീപത്തേക്ക് ആര്‍ക്കും അടുക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. അതു കൊണ്ട് നാട്ടുകാര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞില്ല. സമീപത്തെ വീടുകളിലേക്കും തീ പടര്‍ന്നതായി നാട്ടുകാര്‍ പറഞ്ഞു. വീടുകളുടെ ഭിത്തികളില്‍ വിള്ളല്‍ വീണു. ചില വീടുകളുടെ ജനല്‍ പാളികള്‍ക്ക് തീപ്പിടിച്ചു. മട്ടാഞ്ചേരിയില്‍ നിന്നും എറണാകുളം ഗാന്ധിനഗറില്‍ നിന്നും എത്തിയ നാലു യൂനിറ്റുകളാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. പുലര്‍ച്ചെ അഞ്ചോടെയാണ് തീപ്പിടിത്തം അണക്കാനായത്. അഞ്ചു ലക്ഷത്തിന്റെ നഷ്ടമാണുള്ളത്.സ്‌റ്റേഷന്‍ ഓഫിസര്‍ കെ ജെ തോമാസിന്റെ നേതൃത്വത്തില്‍ ലീഡിങ് ഫയര്‍മാന്‍മാരായ കെ ബി ജോസ്, പി കെ പ്രസാദ് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top